ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ബാക് ടു സ്‌കൂള്‍ പ്രൊമോഷന്റെ ഭാഗമായി കിഡ്‌സ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. മൂന്ന് വിഭാഗങ്ങളിലായി വുഖൈര്‍ സ്റ്റോറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. മെമ്മറി മാച്ച് , വേര്‍ഡ് പസില്‍, വേര്‍ഡ് ഹണ്ടര്‍ എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബങ്ങള്‍ക്ക് വിനോദവും കുട്ടികള്‍ക്ക് മത്സരത്തിന്റെ ഉല്ലാസവും സമ്മാനിച്ച ഇത്തരം പരിപാടികള്‍, ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം, തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഗ്രാന്‍ഡ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു. ഖത്തറിലെ എല്ലാ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്‌കൂള്‍ പ്രമോഷന്റെ ഭാഗമായി വിവിധ ഉത്പന്നങ്ങളില്‍ ആകര്‍ഷകമായ ഓഫറുകള്‍ ലഭ്യമാണ്. സെപ്തംബര്‍ 10 ന് ഈ ഓഫര്‍ സമാപിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
