ദോഹ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാര്‍ത്ഥം ഓഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം അഡ്വ.ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഏറ്റുവാങ്ങി. ദോഹയിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാനും ഓഐസിസി-ഇന്‍കാസ് ഗ്ലോബല്‍ കമ്മിറ്റി മുന്‍ സംഘടനാ കാര്യ ജന:സെക്രട്ടറിയുമായ രാജു കല്ലുംപുറം അവര്‍ഡ് സമ്മാനിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ജീസ് ജോസഫ് ,നാസ്സര്‍ വടക്കേക്കാട് എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചു.
ഓഐസിസി ഇന്‍കാസ് രൂപീകരിച്ച അഞ്ചംഗ ജൂറിയാണ് പുരസ്‌കാരത്തിനായി ചാണ്ടി ഉമ്മനെ തിരഞ്ഞെടുത്തത്. രാജീവ് ഗാന്ധിയുടെ നാമത്തിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷവും അഭിമാനവുമാണെന്നും കുഞ്ഞുനാള്‍ മുതല്‍ തന്നെ ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ് രാജീവ് ഗാന്ധിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അവാര്‍ഡിനായി തന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും ഓഐസിസി ഇന്‍കാസ് ഖത്തറിനും നന്ദി അറിയിച്ച അദ്ദേഹം, മറ്റേതൊരു അംഗീകാരത്തേക്കാളും ഈ പുരസ്‌കാരത്തെ ഞാന്‍ വിലമതിക്കുന്നു എന്നും വ്യക്തമാക്കി. ചടങ്ങിന്റെ ഭാഗമായി ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ആദരിച്ചു. ബിസിനസ്, കമ്മ്യൂണിറ്റി സര്‍വീസ്, സ്‌പോര്‍ട്‌സ്, എജ്യുക്കേഷന്‍, സര്‍വീസ്, ടാലന്റ് വിഭാഗങ്ങളില്‍ നിരവധി പ്രമുഖര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കി.
ബിസിനസ് & സോഷ്യല്‍ സര്‍വീസ് എക്‌സലന്‍സ്: എ.കെ. ഉസ്മാന്‍, ബിസിനസ് എക്‌സലന്‍സ്: മിബുജോസ് നെറ്റിക്കാടന്‍, ഡോ. റോണി പോള്‍, അനസ് മെയ്തീന്‍, ജെബി .കെ. ജോണ്‍, പ്രവീണ്‍ കുമാര്‍, കമ്മ്യൂണിറ്റി സര്‍വീസ്: മിലന്‍ അരുണ്‍, ജയന്തി മൊയ്ത്ര, രവി ഷെട്ടി, സ്‌പോര്‍ട്‌സ്: റേഹാന്‍ ജെറി, എയിറിന്‍ എലിസബത്ത്, എജ്യുക്കേഷന്‍: ഡോ. സിനില്‍ മുബാറക്ക്, ടാലന്റ്: നതാലിയ ലീല വിപിന്‍ എന്നിവര്‍ അര്‍ഹരായി.
വര്‍ക്കിംഗ് പ്രസിഡന്റ് ജൂട്ടസ് പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ സ്വാഗതം ആശംസിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ഗില്‍ബര്‍ട്ട്, മാനര്‍ വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീന്‍ ഇസ്മയില്‍, ജനറല്‍ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാര്‍ എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ ജോര്‍ജ്ജ്കുരുവിള, മുബാറക്ക് ,KTK, ഷാഹിന്‍,പ്രശോഭ് ,ലിയോ,നെവിന്‍,നൗഷാദ്, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
