ദോഹ: ഖത്തറിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് വീണ്ടും വിൽപന നടത്തിയ ഭക്ഷ്യസ്ഥാപനം വാണിജ്യ വാണിജ്യ, വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. രാജ്യത്തെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 2008 ലെ (8)-ാം നമ്പർ നിയമത്തിലെ (6), (7) വകുപ്പുകൾ ലംഘിച്ചതിനാണ് നടപടി.
നിയമം ലംഘിച്ച ഒരു ഭക്ഷ്യ കമ്പനി ഒരു മാസത്തേക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു . ഫ്രഷ് ഫ്രഷ്പിൽ ഫുഡ് കമ്പനിയാണ് അടപ്പിച്ചത്. എവിടെയാണ് യാണ് ഭക്ഷണം ഉണ്ടാക്കിയതെന്ന് വ്യക്തമാക്കത്തതും കേടായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്ത് ചില്ലറ വിൽപ്പനശാലകളിൽ വീണ്ടും വിൽക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഫ്രഷ് ഫിൽ ഫുഡ്‌സ് കമ്പനി അടച്ചുപൂട്ടിയതെന്നും തീരുമാനം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഗുരുതരമായ ലംഘനമാണ്. നിയമപരമായ നടപടിക്രമങ്ങൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കമ്പനി സമർപ്പിച്ച എല്ലാ അനുരഞ്ജന അഭ്യർത്ഥനകളും മന്ത്രാലയം നിരസിച്ചുകൊണ്ട് 30 ദിവസത്തേക്ക് അടച്ചുപൂട്ടൽ തീരുമാനവും പുറപ്പെടുവിക്കുകയായിരുന്നു.
.ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങളോ നിയമവിരുദ്ധമായ നടപടികളോ കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
