ഒമാനിലെ മദയിൽ നേരിയ ഭൂചലനം

InShot 20250821 115224682

മസ്കത്ത് : ഒമാനിലെ മദയിൽ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 5.13നാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് അറിയിച്ചു. യുഎഇയ്ക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒമാന്‍റെ ഒരു ചെറിയ ഭൂഭാഗമാണ് മദ. ഇത് മുസന്ദം ഉപദ്വീപിനും ഒമാന്‍റെ പ്രധാന ഭാഗത്തിനും ഇടയിലായി ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. 

അതേസമയം ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രത്യാഘാതങ്ങളൊന്നും ഇല്ലെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading