വിദേശത്ത് വച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത് എന്തെല്ലാം…

1q 57

വിദേശ യാത്ര നടത്തുന്നതിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ നമ്മള്‍ ടെന്‍ഷനാകാറുണ്ട്. ഇന്ത്യന്‍ പൗരന്മാരുടെ സുപ്രധാന രേഖയാണ് പാസ്‌പോര്‍ട്ട്. ഒരാളുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയുംകൂടിയാണ് പാസ്പോര്‍ട്ട്. ഇത് നഷ്ടപ്പെട്ടുപോയാല്‍ ആദ്യം അവിടുത്തെ ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കണം.

പാസ്പോര്‍ട്ട് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ടത് ലോക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. പൊലീസ് റിപ്പോര്‍ട്ടിന്റെ കോപ്പിയും വാങ്ങണം. തുടര്‍ന്ന് എംബസിയെ ബന്ധപ്പെടാം. എംബസി നടപടി ക്രമങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ക്കും പോലീസ് റിപ്പോര്‍ട്ട് ആവശ്യമാണ്.

ഏത് രാജ്യത്താണോ അവിടുത്തെ ഇന്ത്യന്‍ എംബസിയുമായി ഉടന്‍ ബന്ധപ്പെടുക. പകരം പാസ്പോര്‍ട്ടോ അടിയന്തിര സര്‍ട്ടിഫിക്കറ്റോ ലഭിക്കുന്നതിന് ആ ഘട്ടത്തില്‍ എംബസി നിങ്ങളെ സഹായിക്കും. എംബസിയില്‍ നിങ്ങള്‍ക്ക് പുതിയ പാസ്പോര്‍ട്ടിനോ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കാം. പുതിയ പാസ്പോര്‍ട്ടിനായി ദീര്‍ഘനാളത്തെ കാത്തിരിപ്പ് ഒഴിവാക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ നിങ്ങളെ അനുവദിക്കുന്നതാണ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്. ഇതിനായി ആവശ്യമുള്ള രേഖകള്‍ എംബസിയില്‍ സമര്‍പ്പിക്കണം.

നഷ്ടപ്പെട്ട പാസ്പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട എംബസിയില്‍ നിന്ന് വിസ വീണ്ടും ലഭിക്കാന്‍ അപേക്ഷ നല്‍കണം. ഇക്കാര്യം വേഗത്തിലാക്കാന്‍ പൊലീസ് റിപ്പോര്‍ട്ടും നിങ്ങളുടെ നഷ്ടപ്പെട്ട വിസയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈവശം വയ്ക്കേണ്ടത് അത്യാവശ്യമാണ്. പാസ്പോര്‍ട്ട് റീ-ഇഷ്യു ചെയ്യുന്നതുവരെ യാത്ര ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ എയര്‍ലൈനെ അക്കാര്യം അറിയിക്കുകയും ഫ്ളൈറ്റ് പുനക്രമീകരിക്കുകയും ചെയ്യാം.

പൊലീസ് റിപ്പോര്‍ട്ട്, വിസ ഫീസ്/ പുനക്രമീകരിച്ച ഫ്ളൈറ്റ് ചാര്‍ജ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളുടെയും രസീത് സൂക്ഷിച്ച് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിന്റെ ഫലമായുണ്ടായ ചെലവുകളുടെ ഒരു ഭാഗം തിരിച്ചുപിടിക്കാന്‍ യാത്രാ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading