കനത്ത ചൂട്; ടാങ്ക് ശുചീകരിക്കുന്നതിനായി രാസവസ്തുക്കള്‍ ഉപയോഗിച്ചു; കുവൈത്തില്‍ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

1q 31

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികള്‍ മരിച്ചു. മിന അബ്ദുള്ളയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ടാങ്ക് ശുചീകരിക്കുന്നതിനായി തൊഴിലാളികള്‍ ചില രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നെന്നും ഉയര്‍ന്ന ചൂട് രാസപ്രതികരണത്തിന് ഇടയാകുകയും, അതിന്റെ ഫലമായാണ് പൊട്ടിത്തെറിയുണ്ടായതെന്നുമാണ് സുരക്ഷ വിഭാഗങ്ങള്‍ നല്‍കുന്ന പ്രാഥമിക വിവരങ്ങള്‍.

അപകടത്തിന്റെ വിവരം ലഭിച്ച ഉടന്‍ തന്നെ സുരക്ഷാ സേന, ആംബുലന്‍സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം മരിച്ച തൊഴിലാളികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading