മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ പാറ്റകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് യാത്രക്കാര്‍ പാറ്റകളെ കണ്ടത്. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രയ്ക്കിടെ ചെറിയ പാറ്റകളെ കണ്ടതായി രണ്ട് യാത്രക്കാര്‍ പരാതിപ്പെട്ടെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും എയര്‍ലൈന്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ സ്റ്റോപ്പുള്ള AI180 വിമാനത്തിലായിരുന്നു സംഭവം. പരാതിപ്പെട്ട രണ്ട് യാത്രക്കാരെയും ക്യാബിന്‍ ക്രൂ അതേ കാബിനില്‍ മറ്റ് സീറ്റുകളിലേക്ക് മാറ്റി ഇരുത്തി. കൊല്‍ക്കത്തയിലെ ഷെഡ്യൂള്‍ ചെയ്ത ഇന്ധനം നിറയ്ക്കുന്നതിനുള്ള സ്റ്റോപ്പിനിടെ, പ്രശ്‌നം പരിഹരിക്കുന്നതിനായി ഗ്രൗണ്ട് ക്രൂ വിമാനത്തില്‍ ശുചീകരണം നടത്തുകയും ചെയ്തു. തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് കൃത്യസമയത്ത് പുറപ്പെടുകയും ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
