ദോഹ: കൃത്യമായി വാഹന രജിസ്‌ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങള്‍ ഡീലിസ്റ്റ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി. സമയപരിധിക്കുള്ളില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കണമെന്നും സമയപരിധിക്ക് മാറ്റമൊന്നുമില്ലെന്നും ജനറല്‍ ട്രാഫിക് വകുപ്പ് വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പുതുക്കാത്ത വാഹനങ്ങള്‍ രജിസ്ട്രിയില്‍ നിന്ന് നീക്കം ചെയ്യുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഖത്തര്‍ ടിവിയിലെ ‘ഹയാത്ന’ പരിപാടിയില്‍ നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍ ട്രാഫിക് വകുപ്പിലെ ലൈസന്‍സിംഗ് അഫയേഴ്സ് വകുപ്പിലെ രജിസ്‌ട്രേഷന്‍ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹമദ് അലി അല്‍-മുഹന്നദി ഇക്കാര്യം പറഞ്ഞത്. എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങളുടെ സാങ്കേതിക പരിശോധനയ്ക്ക് 10 മുതല്‍ 15 മിനിറ്റ് വരെ സമയമെടുക്കുമെന്നും ഇന്‍ഷുറന്‍സ് ‘ഓണ്‍ലൈന്‍’ വഴി ആണെന്നും മെട്രാഷ് ആപ്പ് വഴി പുതുക്കല്‍ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
വാഹന രജിസ്‌ട്രേഷന്റെ കാലാവധി കഴിഞ്ഞ വാഹന ഉടമകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ജൂലൈ 27 മുതല്‍ 30 ദിവസത്തെ സമയപരിധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ വാഹനങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
