ഒട്ടകങ്ങളുടെ മേയല്‍ നിരോധനം രണ്ട് വര്‍ഷത്തേക്ക് നീട്ടി

1q 127

ദോഹ: രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഒട്ടകങ്ങളെ മേയുന്നതിനുള്ള നിരോധനം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ഓഗസ്റ്റ് 24 മുതല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നിരോധനം നീട്ടി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍-സുബൈ, 2025 ലെ 15-ാം നമ്പര്‍ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു. രാജ്യത്തെ സസ്യജാലങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

2025 ഡിസംബര്‍ 1 മുതല്‍ 2027 മാര്‍ച്ച് 15 വരെ രണ്ട് വര്‍ഷത്തെ ചെമ്മരിയാട്, ആട് എന്നിവയുടെ മേച്ചിലും നിരോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി, ഒട്ടക ഉടമകള്‍ക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി റാഞ്ചുകളില്‍ നിന്നും ഫാമുകളില്‍ നിന്നും മൃഗങ്ങളെ നീക്കം ചെയ്യണമെന്നും തിരിച്ചറിയല്‍ ചിപ്പുകള്‍ ഒട്ടകങ്ങള്‍ക്ക് സജ്ജീകരിക്കണമെന്നും, അവയുടെ എണ്ണം 10 കവിയരുതെന്നും ഫേസ് മാസ്‌കുകള്‍ ധരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഒട്ടകങ്ങളുടെ ഉടമസ്ഥരോ പരിപാലകരോ ഒട്ടകങ്ങളെ മേയ്ക്കുമ്പോള്‍ കൂടെ ഉണ്ടായിരിക്കണം. പുല്‍മേടുകള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 200 മീറ്റര്‍ ദൂരത്തില്‍ പകല്‍ സമയത്തേക്ക് മാത്രം റോമിംഗ് പരിമിതപ്പെടുത്തണം. ഫാം സൈറ്റില്‍ നിന്ന് ഒട്ടകങ്ങള്‍ ഒരു കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കരുത് എന്നും വ്യവസ്ഥയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading