ദോഹ: ഖത്തറില്‍ അധ്യാപകര്‍ക്കും അക്കാദമിക് വിദഗ്ധര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷണല്‍ ലൈസന്‍സുകള്‍ അനുവദിച്ചു. പ്രവാസികളായ അധ്യാപകര്‍ക്കും ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.
വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രധാന റോളുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലെ അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, ഡെപ്യൂട്ടി പ്രിന്‍സിപ്പല്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങള്‍ എന്നിവര്‍ക്ക് ലൈസന്‍സ് നേടാനാകും.
സ്‌കൂളുകളില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണല്‍ പ്രകടനം ഉറപ്പാക്കുക, ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസത്തെ പ്രൊഫഷണലൈസ് ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ലൈസന്‍സ് നല്‍കുന്നത്.
അതേസമയം അധ്യാപകര്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കും പ്രൊഫഷണല്‍ ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യത്യസ്തമാണ്. അധ്യാപകര്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാന്‍ 3 വര്‍ഷത്തെ പരിചയം ആവശ്യമാണ്. 6 വര്‍ഷത്തെ പരിചയം, 12 വര്‍ഷത്തെ പരിചയം, 18 വര്‍ഷത്തെ പരിചയം ഉള്‍പ്പെടെയുള്ള കാറ്റഗറിയില്‍ ലൈസന്‍സ് ല
അനുവദിക്കും.
ലൈസന്‍സിനുള്ള അപേക്ഷ മാനവ വിഭവശേഷി വകുപ്പിന്റെ ചട്ടങ്ങള്‍ക്ക് വിധേയമായ അക്കാദമിക് ബിരുദത്തേയും ആശ്രയിച്ചിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
