ദോഹ: ഖത്തറില്‍ പകല്‍സമയത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വാരാന്ത്യത്തില്‍ കാലാവസ്ഥാ മേഘാവൃതമായിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
32°C മുതല്‍ 44°C വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് 5-15KT വരെ വേഗത്തില്‍ കാറ്റ് വീശും. കടല്‍തിരമാലകള്‍ രണ്ട് അടിവരെ ഉയരാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
