ഖത്തറില്‍ നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടുകെട്ടി

1q 74

ദോഹ: ഖത്തറില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടുകെട്ടി. സമുദ്ര സംരക്ഷണ വകുപ്പ് പ്രതിനിധീകരിക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രാജ്യത്തെ സമുദ്രാതിര്‍ത്തികളില്‍ നടത്തിയ പരിശോധനയിലാണ് നടപടി.

നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ലൈസന്‍സില്ലാതെ നടത്തിയ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ‘ഫാഷ്റ്റ്’ മേഖലകളിലൊന്നിലെ കടല്‍ത്തീരത്താണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. മനഃപൂര്‍വ്വം ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത മത്സ്യബന്ധന ഉപകരണങ്ങള്‍ കണ്ടെത്തിയത്.

നിയുക്ത പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണം ഒഴിവാക്കാനാണ് ഇത്തരത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സില്ലാതെ മീന്‍ പിടിച്ചതിന് നിരവധി ആളുകള്‍ അറസ്റ്റിലാകുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading