റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്കും സ്വത്ത് സ്വന്തമാക്കാന്‍ അനുമതി. പുതിയ നിയമത്തിന് അംഗീകാരം ലഭിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.
പുതിയ അംഗീകൃത നിയമപ്രകാരം, 2026 ജനുവരി മുതല്‍ സൗദി അറേബ്യയില്‍ സൗദികളല്ലാത്തവര്‍ക്ക് രാജ്യത്തിന്റെ നിയുക്ത പ്രദേശങ്ങളില്‍ സ്വത്ത് സ്വന്തമാക്കാന്‍ അനുവദിക്കും. പുതുക്കിയ നിയമനിര്‍മ്മാണത്തിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
കര്‍ശനമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും നിയുക്ത ഭൂമിശാസ്ത്ര മേഖലകളും ഉള്‍പ്പെടെ സൗദി പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് നിയമം തയ്യാറാക്കിയിരിക്കുന്നതെന്ന് മുനിസിപ്പല്‍, അഫയേഴ്സ്, ഹൗസിംഗ് മന്ത്രിയും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി ചെയര്‍മാനുമായ മജീദ് അല്‍ ഹൊഗൈല്‍ വ്യക്തമാക്കി.
പ്രവാസികള്‍ക്ക് റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ ഭൂമി വാങ്ങാം. അതേസമയം പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലെ ഉടമസ്ഥാവകാശം അധിക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
