ഖത്തറില്‍ ഫോര്‍ഡ് ബ്രോങ്കോ 2025 മോഡല്‍ വാഹനം തിരിച്ചുവിളിച്ചു

1q 67

ദോഹ: ഖത്തറില്‍ ഫോര്‍ഡ് കമ്പനിയുടെ ബ്രോങ്കോ 2025 മോഡല്‍ വാഹനം തിരിച്ചുവിളിച്ചതായി വാണിജ്യ മന്ത്രാലയം. ഫോര്‍ഡ് ഡീലര്‍ഷിപ്പായ അല്‍മാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ചാണ് നടപടി.

ചില വാഹനങ്ങളില്‍, ചൈല്‍ഡ് സേഫ്റ്റി ലോക്ക് ‘ഓണ്‍’ സ്ഥാനത്ത് കാണിച്ചിട്ടുണ്ടെങ്കിലും, ഇടതുവശത്തെ പിന്‍വാതില്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വാഹനം തിരിച്ചുവിളിക്കുന്നത്.

അറ്റകുറ്റപ്പണികള്‍ ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ഇത്തരത്തില്‍ ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടായാല്‍ ഉപഭോക്തൃ സംരക്ഷണ, വാണിജ്യ വിരുദ്ധ തട്ടിപ്പ് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം എല്ലാ ഉപഭോക്താക്കളോടും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading