ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധം

1q 66

ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കി. 2017 ലെ മന്ത്രിതല പ്രമേയവും 2015 ലെ നിയമവും അനുസരിച്ച്, രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് (ഇ-പേയ്‌മെന്റ്) സേവനങ്ങള്‍ നല്‍കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കിയില്ലെങ്കില്‍ നിയമലംഘനമായി കണക്കാക്കും. 2015 ലെ നിയമ നമ്പര്‍ അഞ്ചിലെ ആര്‍ട്ടിക്കിള്‍ 18 ന്റെ ലംഘനമാണെന്ന് മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിയമലംഘനം കണ്ടെത്തിയാല്‍ കുറഞ്ഞത് 15 ദിവസത്തേക്കോ അല്ലെങ്കില്‍ അതോറിറ്റി നിര്‍ണയിക്കുന്ന കാലായളവിലേക്കോ സ്ഥാപനം അടപ്പിക്കും. വാണിജ്യ സ്ഥാപനങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ 16001 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading