ദോഹ: ഖത്തറില്‍ നിലവില്‍ പ്രചാരത്തിലുള്ള ഒരു റിയാലിന്റെ നോട്ട് മാറുന്നു. പുതിയ ഒരു റിയാല്‍ നോട്ട് ഇറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അഞ്ചാമത്തെ സീരീസിലുള്ള ഒരു റിയാലിന്റെ നോട്ടുകളാണ് മാറ്റുന്നത്. പുതിയ നോട്ടില്‍ ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങള്‍, ഇഷ്യു ചെയ്ത തീയതി എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തും.
രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമായിട്ടാണ് നോട്ട് മാറ്റം നടപ്പിലാക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അതേസമയം ഇപ്പോള്‍ പ്രചാരത്തിലുള്ള നോട്ടുകള്‍ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല. അവ പ്രചാരത്തില്‍ തുടരുമെന്നും ഈ മാറ്റം പിന്നീട് മറ്റ് കറന്‍സികള്‍ക്കും ബാധകമാക്കുമെന്നും ബാങ്ക് വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
