മമ്മൂട്ടിയുടെ ജീവിതം ഇനി പഠന വിഷയം; സിലബസിൽ ഉൾപ്പെടുത്തി

InShot 20250701 160724676

കൊച്ചി: നടൻ മമ്മൂട്ടിയുടെ ജീവിതം പാഠപുസ്തകമാകുന്നു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും. സിലബസിൽ ഉൾപ്പെടുത്തി.

രണ്ടാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ഇതിന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരം നല്‍കി.

മമ്മൂട്ടിക്ക് പുറമേ മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയായ ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതം പഠന വിഷയമായി ഉള്‍പ്പെടുത്തിയത്.

വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രയത്‌നിച്ച തപസ്വിനിയമ്മ, കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത വക്കീല്‍ ഫാത്തിമ റഹ്മാന്‍, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി എസ് വേലായുധന്‍ എന്നിവരെയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading