ദോഹ: ഖത്തറില്‍ അടിയന്തര വാഹനങ്ങളുടെ വഴി മുടക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. എമര്‍ജന്‍സി വാഹനങ്ങളുടെ വഴിയില്‍ തടസ്സമുണ്ടാക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
എമര്‍ജന്‍സി വാഹനങ്ങളുടെ വാഹനങ്ങളുടെ ലൈറ്റുകള്‍ കാണുകയോ മുന്നറിയിപ്പ് സൈറണുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ വഴി തടസ്സപ്പെടുത്തരുതെന്നും ജാഗരൂകരായിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പോലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് എന്നിവയുടെ വഴി അടിയന്തര ഘട്ടങ്ങളില്‍ മുടക്കരുത്. ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്നതിനുള്ള യാത്രയായിരിക്കാം. അതിനാല്‍ നിങ്ങളുടെ നടപടി ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൈറണ്‍ മുഴങ്ങിയുള്ള യാത്രകളില്‍ അടിയന്തര വാഹനങ്ങളെ (പോലീസ്, ആംബുലന്‍സ്, സെക്യൂരിറ്റി വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്) ഓവര്‍ടേക്ക് ചെയ്താലോ വഴി തടസ്സപ്പെടുത്തിയാലോ 500 ഖത്തര്‍ റിയാല്‍ മുതല്‍ പിഴ ഈടാക്കും. മറ്റ് നിയമനടപടികള്‍ക്കും സാധ്യതയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
