ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്; ഇന്റര്‍വ്യൂ നാട്ടില്‍

1q 120

ദോഹ: ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിലേക്ക് വിവിധ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. ഒഴിവുകളിലേക്ക് കോഴിക്കോട് ഇന്റര്‍വ്യൂ നടത്തും.

ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, സോഷ്യല്‍സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക്& ഇസ്ലാമിക്, ഐടി, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍.

ജൂലൈ 26, 27 തീയതികളിലായി ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്/ എംഎഡ് ഉള്ളവര്‍ക്ക് പങ്കെടുക്കാം. കുറഞ്ഞത് മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നിര്‍ബന്ധമാണ്.

താല്‍പര്യമുള്ളവര്‍ക്ക് https://docs.google.com/forms/d/e/1FAIpQLSf86SkfI0RvAsFgIyIgKuPqKinbXOC5xEJ56MzbrEsBg1eegA/viewform അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading