ഖത്തറിലെ കര്‍വ ടാക്‌സികളില്‍ ഡ്രൈവറില്ലാത്ത യാത്ര; അടുത്തവര്‍ഷം മുതല്‍

1q 119

ദോഹ: ഖത്തറില്‍ അടുത്തവര്‍ഷം മുതല്‍ ഡ്രൈവര്‍ ഇല്ലാത്ത ടാക്‌സികള്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ടൂറിസ്റ്റ്, സര്‍വീസ് റൂട്ടുകളില്‍ ഇത്തരം ടാക്‌സികള്‍ സര്‍വീസ് നടത്തും.

നിലവില്‍ ലെവല്‍ 4 ഓട്ടോണമസ് ഇലക്ട്രിക് ടാക്‌സികളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ മൊവാസലാത്ത് (കര്‍വ) ആരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഗതാഗത മന്ത്രാലയവുമായി ഏകോപിപ്പിച്ച്, ഓട്ടോണമസ് ടാക്‌സികളുടെ രണ്ട് ഘട്ട പൈലറ്റ് ലോഞ്ചിനുള്ള തയ്യാറെടുപ്പിനായി കര്‍വ റൂട്ട് മാപ്പിംഗ് നടത്തും. ആദ്യ ഘട്ടത്തില്‍ യാത്രക്കാരില്ലാതെ പരീക്ഷണ ഓട്ടങ്ങള്‍ നടത്തും.

രണ്ടാം ഘട്ടത്തില്‍ ഡ്രൈവര്‍ ഇല്ലാതെ യാത്രക്കാരുമായി പൂര്‍ണ്ണ തോതിലുള്ള പരീക്ഷണ സര്‍വീസ് നടത്തും. 2026 ആദ്യത്തില്‍ ഇതുണ്ടാകും. പരീക്ഷണം നടത്തുന്ന ഓരോ ഓട്ടോണമസ് ടാക്‌സിയിലും ആറ് ലോംഗ്, മിഡ്-റേഞ്ച് ക്യാമറകള്‍, നാല് റഡാറുകള്‍, നാല് ലിഡാര്‍ യൂണിറ്റുകള്‍ എന്നിവ സജ്ജീകരിക്കും. ഇത് ടാക്‌സികള്‍ സര്‍വീസ് നടത്തുന്ന സമയത്ത് കൃത്യമായ നാവിഗേഷന്‍ ലഭിക്കാന്‍ സഹായിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading