മലപ്പുറത്ത് ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണം, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

1q 116

മലപ്പുറം: മലപ്പുറത്ത് കാടാമ്പുഴയില്‍ ഒരു വയസുകാരന്‍ മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്ന് പരാതി. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹന്‍ ഇന്നലെയാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം സംസ്‌കരിച്ചെങ്കിലും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന് ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മാതാപിതാക്കള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന സംശയത്തിലാണ് നടപടി. മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. അതേസമയം പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് മാതാപിതാക്കള്‍ സമീപവാസികളോട് പറഞ്ഞത്.

വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. അക്യുപങ്ചറിസ്റ്റായ കുട്ടിയുടെ അമ്മ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading