നിങ്ങളറിഞ്ഞോ? ദോഹ മെട്രോയിൽ 30 ദിവസത്തെ യാത്രാ പാസ് സൗജന്യമായി ലഭിക്കും

InShot 20250628 132731933

ദോഹ : ദോഹ മെട്രോയും ലുസൈൽ ട്രാമും പതിവായി ഉപയോഗിക്കുന്ന യാത്രക്കാർക്ക് സന്തോഷവാർത്ത. 30 ദിവസത്തെ സൗജന്യ മെട്രോപാസ് ഇപ്പോൾ സൗജന്യമായി ലഭിക്കും. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ ഈ ഓഫർ ലഭിക്കും.

തുടർച്ചയായി മൂന്ന് മാസത്തേക്ക് 30 ദിവസത്തെ പാസുകൾ വാങ്ങുന്നവർക്ക് നാലാമത്തെ മാസം സൗജന്യമായി യാത്ര ചെയ്യാം.

ഓഫർ കിട്ടുന്നതിന് ചെയ്യേണ്ടത്:

ജൂലൈ 1-ന് മുമ്പ് 30 ദിവസത്തെ പാസ് വാങ്ങണം. ആക്ടിവേഷനും നടത്തണം. (പാസ്സ് വാങ്ങാനുള്ള അവസാന തീയതി ജൂൺ 30 ആണ്). ജൂലൈയിലും ആഗസ്റ്റിലും അടുത്ത രണ്ട് യാത്ര പാസ്സുകളും വാങ്ങണം.  തുടർന്ന് സെപ്റ്റംബർ 1 നും സെപ്റ്റംബർ 30 നും ഇടയിൽ സൗജന്യമായി യാത്ര ചെയ്യുന്നതിന് 30 ദിവസത്തെ പാസ് ലഭിക്കും.

സാധുവായ സ്റ്റാൻഡേർഡ് ട്രാവൽ കാർഡ് കൈവശമുള്ള എല്ലാ ദോഹ മെട്രോ, ലുസൈൽ ട്രാം യാത്രക്കാർക്കും ഈ ഓഫർ ലഭിക്കും. യാത്രാ കാർഡ് രജിസ്റ്റർ ചെയ്യുകയും ലിങ്ക് ചെയ്യുകയും വേണം. അതേസമയം ഈ ഓഫർ എവിടെ നിന്ന് വാങ്ങുകയും റിഡീം ചെയ്യുകയും ചെയ്യാം 

ഓരോ ഇടപാടിനും കാർഡുകൾ ദോഹ മെട്രോ സ്റ്റേഷനുകളിലെ ഏതെങ്കിലും ഗോൾഡ്ക്ലബ് ഓഫീസിലോ ലുസൈൽ ട്രാം സ്റ്റേഷനുകളിലെ ടിക്കറ്റിംഗ് ഓഫീസിലോ ഹാജരാക്കണം. 30 ദിവസത്തെ മെട്രോപാസിന് പ്രതിമാസം 120 ഖത്തർ റിയാലാണ് നിരക്ക്. ആദ്യത്തെ മെട്രോ പാസിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം അതേ മാസത്തിനുള്ളിൽ പാസ്സ് പുതുക്കണം.

സെപ്റ്റംബർ 1 മുതൽ 30 വരെ അതേ ദിവസം സൗജന്യ പാസ് ക്ലെയിം ചെയ്ത് ആക്ടിവേറ്റ് ചെയ്യണം. സാധുതയുള്ള ക്യുഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാക്കണം. നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

പാസ്സ് ഉപയോഗിച്ച് സ്റ്റാൻഡേർഡ്, ഫാമിലി ക്ലാസ് യാത്രകൾ ചെയ്യനെ അനുമതിയുള്ളൂ. പാസ്സ് കൈമാറ്റം ചെയ്യാൻ കഴിയില്ല. ആക്ടിവേഷൻ തീയതി മുതൽ തുടർച്ചയായി 30 കലണ്ടർ ദിവസത്തേക്ക് പരിധിയില്ലാത്ത യാത്രകൾക്ക് പാസ്സ് ഉപയോഗിക്കാം.

കാർഡ് നഷ്ടപ്പെട്ടാലോ മാറ്റി നൽകിയാലോ, യോഗ്യത നിലനിർത്താൻ അത് ഉടൻ വീണ്ടും രജിസ്റ്റർ ചെയ്യണം. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞുള്ള ക്ലെയിം ചെയ്യാത്തതോ സജീവമാക്കാത്തതോ ആയ പാസുകൾക്ക് റീഫണ്ടുകളോ കാലാവധി നീട്ടലുകളോ നൽകില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading