എച്ച്ഐവി വൈറസിനെതിരായ മരുന്നിന് അംഗീകാരം

InShot 20250626 135812165

യുഎസ്: എച്ച്ഐവി വൈറസിനെതിരെയുള്ള പുതിയ മരുന്ന് വിപണിയില്‍ എത്തുന്നു. നിലവില്‍ ലഭ്യമായ മരുന്നില്‍ നിന്ന് വ്യത്യസ്തമായി വര്‍ഷത്തില്‍ രണ്ട് തവണ മാത്രം കുത്തിവെപ്പ് എടുക്കേണ്ട മരുന്നാണ് പുതിയതായി വിപണിയില്‍ എത്തുന്നത്. മരുന്നിന് അംഗീകാരം ലഭിച്ചു.

ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ‘ലെനകാപാവിർ’ എന്ന മരുന്നിനാണ് യുഎസിലും കാനഡയിലും അംഗീകാരം ലഭിച്ചത്. അടുത്ത വര്‍ഷം മരുന്ന് പൊതുവിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.

ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കല്‍ വിലയിരുത്തലിന് ശേഷം ഈ മാസം അംഗീകാരം നല്‍കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിലും ഉഗാണ്ടയിലുമായി എച്ച്ഐവി സാധ്യതകള്‍ ഉള്ള രണ്ടായിരത്തോളം സ്ത്രീകളിലും പുരുഷന്മാരിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളിലുമായിട്ടാണ് ക്ലിനിക്കല്‍ പരീക്ഷണം നടന്നിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം മരുന്നിന്‍റെ വില പ്രതിവര്‍ഷം 28218 ഡോളറാണ് നിലവിൽ പറയുന്നത്. ഏകദേശം ഇന്ത്യന്‍ രൂപ 24 ലക്ഷത്തോളം വരും. നിലവില്‍ വിപണിയിലുള്ള മരുന്നുകളേക്കാൾ ഫലപ്രാപ്തിയുള്ളതിനാൽ ആശ്വാസം ഏറെയാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading