റിയാദ്: സൗദി അറേബ്യയില്‍ ഹോം ഡെലിവറി സേവനങ്ങള്‍ക്ക് ജൂലൈ ഒന്നുമുതല്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കും. സാധനങ്ങള്‍ വീടുകളിലും മറ്റും എത്തിക്കുന്ന ഡെലിവറി സേവനങ്ങള്‍ നല്‍കുന്ന ഭക്ഷ്യ, ഭക്ഷ്യ ഇതര സ്ഥാപനങ്ങള്‍ക്കാണ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയത്. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ബലദി പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി പെര്‍മിറ്റ് എടുക്കാം. പെര്‍മിറ്റിന് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ഡെലിവറി മേഖലയിലെ സുരക്ഷാ നിയന്ത്രണ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
