കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് കിട്ടിയോ..?

1q 110

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാര്‍ക്കായി പുതിയ ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. റീചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍കാര്‍ഡാണ് പ്രാബല്യത്തിലുള്ളത്.

ബസ് കണ്ടക്ടറുടെ പക്കല്‍ നിന്നോ അല്ലെങ്കില്‍ സ്റ്റാന്റിലെ എസ് എം ( SM office) ഓഫീസിലും ട്രാവല്‍ കാര്‍ഡ് ലഭിക്കും. നൂറ് രൂപയാണ് കാര്‍ഡിന്റെ വില. പൂജ്യം ബാലന്‍സിലാണ് കാര്‍ഡ് ലഭിക്കുന്നത്. ഒരു വര്‍ഷമാണ് കാലാവധി. അന്‍പത് രൂപമുതല്‍ രണ്ടായിരം രൂപയ്ക്ക് വരെ റീചാര്‍ജ്് ചെയ്യാം.

കാര്‍ഡ് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തി വേണം കാര്‍ഡ് വാങ്ങേണ്ടത്. കാര്‍ഡ് മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍ തടസ്സമില്ല. ഏന്നാല്‍ നഷ്ടപ്പെട്ടാല്‍ കാര്‍ഡിന്റെ ഉടമ മാത്രമായിരിക്കും ഉത്തരവാദി.

കാര്‍ഡ് പ്രവര്‍ത്തിക്കാതെവന്നാല്‍ അടുത്തുള്ള ഡിപ്പോയില്‍ പേരും അഡ്രസ്സും ഫോണ്‍ നമ്പരും സഹിതം അപേക്ഷ കൊടുത്താല്‍ 5 ദിവസത്തിനുള്ളില്‍ പുതിയ കാര്‍ഡ് ലഭിക്കും. പഴയ കാര്‍ഡിലെ തുക പുതിയ കാര്‍ഡില്‍ ഉള്‍പ്പെടുകയും ചെയ്യും.

കേടുപാടുകള്‍ (ഓടിയുക, പോറല്‍, ചുളുങ്ങി ,പൊട്ടല്‍ പോലുള്ള പ്രവര്‍ത്തിക്കാത്ത അവസ്ഥ) വന്നാല്‍ കാര്‍ഡ് മാറ്റി നല്‍കില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading