‘അതീവ ജാഗ്രത’ ; ഖത്തറില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി, വ്യോമപാത അടച്ചു

qatar new

ദോഹ: ഖത്തറില്‍ അതീവ ജാഗ്രത. ഖത്തറില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വ്യോമപാത അടച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ പൗരന്മാരുടേയും താമസക്കാരുടേയും സന്ദര്‍ശകരുടേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ വ്യോമഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യങ്ങളില്‍ ഔദ്യോഗിത സ്‌ത്രോതസ്സുകളിലൂടെ പൊതുജനങ്ങള്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും എല്ലാ പ്രതിരോധ സംരക്ഷണ നടപടികളും അതിനായി സ്വീകരിക്കാന്‍ രാജ്യം മടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading