ക്യാബിനടുത്ത് ബാഗ് വെയ്ക്കാന്‍ പറ്റില്ലെന്ന് ജീവനക്കാര്‍, വിമാനം തകര്‍ക്കുമെന്ന് വനിതാ ഡോക്ടറുടെ ഭീഷണി

1q 77

ബെംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും വിമാനം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ ഡോക്ടര്‍ കസ്റ്റഡിയില്‍. വ്യാസ് ഹിരാല്‍ മോഹന്‍ഭായി (36)യായാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഈ സംഭവത്തോടെ വിമാനം രണ്ട് മണിക്കൂര്‍ വൈകുകയും ചെയ്തു.

ബെംഗളൂരുവില്‍ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കുള്ള ഐഎക്‌സ് 2749 വിമാനത്തിലാണ് സംഭവം. തന്റെ ബാഗ് വെച്ചിടത്തുനിന്ന് മാറ്റിയാല്‍ വിവരമറിയുമെന്നും വിമാനം തകര്‍ക്കുമെന്നുമായിരുന്നു ഡോക്ടറുടെ ഭീഷണി. ഒടുവില്‍ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

രണ്ട് ബാഗുകളുമായി എത്തിയ ഇവര്‍ ചെക്ക് ഇന്‍ കൗണ്ടറില്‍ ബാഗുകള്‍ നല്‍കാതെ രണ്ട് ബാഗുകളും കൈയില്‍ തന്നെ പിടിച്ച് ഇവര്‍ വിമാനത്തില്‍ കയറുകയായിരുന്നു. ശേഷം ഒരു ബാഗ് തന്റെ സീറ്റിന് മുകളിലുള്ള കാരിയറില്‍ വെച്ചു. രണ്ടാമത്തെ ബാഗ് ഇവര്‍ ക്യാബിന്‍ ക്രൂവിന്റെ ക്യാബിന്റെ അടുത്ത് കൊണ്ടുവെയ്ക്കുകയായിരുന്നു. ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറില്‍ തന്നെ വെയ്ക്കണമെന്നും ജീവനക്കാര്‍ പറഞ്ഞെങ്കിലും യുവതി സമ്മതിച്ചില്ല. ക്യാപ്റ്റന്‍ യുവതിയെ സമീപിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും കേട്ടില്ല. പ്രശ്‌നം വഷളായതോടെ ജീവനക്കാര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 351 (4), 353 (1) (ബി), സിവില്‍ ഏവിയേഷന്‍ സുരക്ഷാ നിയമത്തിലെ സെക്ഷന്‍ 3(1) (എ) എന്നിവ പ്രകാരമാണ് സ്ത്രീക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading