ഹൈദരാബാദ്: ഖത്തര് എയര്വേസിന്റെ കാര്ഗോ വിമാനത്തിന് ബോംബ് ഭീഷണി. ഖത്തര് എയര്വേയ്സ് വിമാനത്തില് ‘മനുഷ്യ ബോംബ്’ ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഇമെയില് ലഭിച്ചത്. തുടര്ന്ന് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില് സുരക്ഷ കര്ശനമാക്കി.
അധികൃതര് നടത്തിയ വിശദമായ പരിശോധനയില് സന്ദേശം വ്യാജമെന്ന് കണ്ടെത്തി. വിഐപി യാത്രയ്ക്കായി പ്രധാനമായും ഉപയോഗിക്കുന്ന ബീഗംപേട്ട് വിമാനത്താവളത്തിലേക്കും സമാനമായ ഒരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. രണ്ടും വ്യാജ കോളുകളാണെന്ന് പോലീസ് പറഞ്ഞു.
ദോഹ-ഹൈദരാബാദ് ഖത്തര് എയര്വേയ്സ് കാര്ഗോ വിമാനത്തെ ലക്ഷ്യമിട്ടായിരുന്നു ബോംബ് ഭീഷണി. വിമാനത്താവളത്തിലെ കസ്റ്റമര് കെയര് ഐഡിയിലേക്ക് രാവിലെയാണ് ഇമെയില് ലഭിച്ചത്. സന്ദേശം ലഭിച്ചയുടന് വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്യുന്നതുവരെ ഫയര് ആന്ഡ് സെക്യൂരിറ്റി ടീമുകളെ സജ്ജരാക്കി നിര്ത്തിയിരുന്നു. വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്തശേഷം ഐസൊലേഷന് ബേയിലേക്ക് കൊണ്ടുപോയി സമഗ്രമായ പരിശോധനകള് നടത്തിയതായും അധികൃതര് വ്യക്തമാക്കി.
കൂടുതല് വാര്ത്തകള്ക്കും തൊഴിലവസരങ്ങള്ക്കും ഗള്ഫ് വാര്ത്തകള് ഗ്രൂപ്പില് ജോയിന് ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
