ദോഹ: ഖത്തറില്‍ അസംസ്‌കൃത വജ്ര ഇറക്കുമതി, കയറ്റുമതി, ഗതാഗതം എന്നിവ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ക്യാബിനറ്റ് അംഗീകാരം നല്‍കിയ കരട് നിയമം ശൂറ കൗണ്‍സിലിന് അയച്ചിട്ടുണ്ട്.
ബുധനാഴ്ച അമീരി ദിവാനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി അധ്യക്ഷത വഹിച്ചു. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കി മേഖലയില്‍ സമാധാനം കൈവരിക്കാനുള്ള നയതന്ത്ര മാര്‍ഗങ്ങളില്‍ എത്തിച്ചേരണമെന്നും യോഗം ആഹ്വാനം ചെയ്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
