‘പഴയ കഥകള്‍ പറയാന്‍ പാറക്കടവും കേള്‍ക്കാന്‍ നമ്മളും’; മലബാര്‍ ക്ലബ്ബ് പരിപാടി ശ്രദ്ധേയമായി

1q 34

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും നിരൂപകനുമായ മുഹമ്മദ് പാറക്കടവ് ഖത്തറിലെത്തി. ടീം മലബാര്‍ ക്ലബ് നജ്മ ഐ ബാക്ക് ബ്രോസ്റ്റഡ് ചിക്കന്‍ റസ്റ്റോറന്റില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

”പഴയ കഥകള്‍ പറയാന്‍ പാറക്കടവും കേള്‍ക്കാന്‍ നമ്മളും” എന്ന തലക്കെട്ടില്‍ നടന്ന പരിപാടിയില്‍ എസ് എം ബഷീര്‍, കെ കെ ഉസ്മാന്‍, ഷെരീഫ് ദാര്‍, എംപി ഷാഫി ഹാജി, റഹീം ഓമശ്ശേരി, ഹുസൈന്‍ അല്‍ മുഫ്ത, ഹബീബ് റഹ്‌മാന്‍ കിഴിശേരി, അന്‍വര്‍ ബാബു വടകര, വി.ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

നാലര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മത- സാമൂഹ്യ രംഗത്തെ സജീവമായ പി.വി മുഹമ്മദ് മൗലവിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. കോയ കൊണ്ടോട്ടി, റഈസ് അലി, വി ടി എം സാദിഖ്, മുസ്തഫ എലത്തൂര്‍, ഷാഫി വേങ്ങര എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പി.എസ്.എം ഹുസൈന്‍, ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജാഫര്‍ തയ്യില്‍, ലോക കേരളസഭ അംഗം അബ്ദുറഊഫ് കൊണ്ടോട്ടി, തുടങ്ങി ദോഹയിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

മുഹമ്മദ് പാറക്കടവ്, പി വി മുഹമ്മദ് മൗലവി എന്നിവര്‍ പരിപാടിയില്‍ മറുപടി പ്രസംഗം നടത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading