പെരുന്നാളിന് അറക്കാനെത്തിച്ച പോത്ത് വിരണ്ടോടി; വലയിട്ട് കുടുക്കി ഫയര്‍ഫോഴ്‌സ്

1q 33

കാസര്‍കോട്: പെരുന്നാളിന് അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി. കാസര്‍കോട് തളങ്കര പാങ്കോട് എന്ന സ്ഥലത്തായിരുന്നു സംഭവം. പെരുന്നാളിന് അറക്കാന്‍ കൊണ്ടുവന്ന പോത്ത് കയര്‍ പൊട്ടിച്ച് ഓടി പോവുകയായിരുന്നു. അക്രമാസക്തമായ പോത്ത് ആള്‍ക്കാരെ ആക്രമിക്കാന്‍ ശ്രമം നടത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു.

പോത്തിനെ പിടിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഉടനെ നാട്ടുകാര്‍ കാസര്‍കോട് അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി സുകുവിന്റെ നേതൃത്വത്തില്‍ സേനയെത്തി ഒന്നരമണിക്കൂര്‍ ശ്രമഫലമായി പോത്തിനെ പിടിച്ചു.

പോത്ത് ഓടുന്ന വഴിയില്‍ സേനയുടെ വലിയ റെസ്‌ക്യൂ നെറ്റ് കെട്ടി അതില്‍ ഓടിച്ചു കയറ്റുകയായിരുന്നു. നാട്ടുകാരും സേനാംഗങ്ങളും കൂടി പിടിച്ചു കെട്ടിയതിനു ശേഷം അഷറഫ് തളങ്കര എന്നയാളെ ഏല്‍പ്പിച്ചു. സേനാംഗങ്ങളായ ഒ കെ പ്രജിത്ത്, എസ് അരുണ്‍കുമാര്‍, വി എസ് ഗോകുല്‍ കൃഷ്ണന്‍, എം എ വൈശാഖ്, അതുല്‍ രവി , ഹോം ഗാര്‍ഡുമാരായ ടി വി പ്രവീണ്‍, കെ വി ശ്രീജിത്ത് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • കേരളം വിധിയെഴുതുന്നു, വോട്ടെടുപ്പ് ആരംഭിച്ചു

  • നോര്‍ക്കാ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കില്ല

  • മുന്‍ മന്ത്രി എം കെ മുനീറിന്റെ വീടിന് ജപ്തി ഭീഷണി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading