ഖത്തര്‍ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വിപണന മേള വീണ്ടും

1q 32

ദോഹ: ഖത്തറിലെ സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വിപണന മേള വീണ്ടും എത്തുന്നു. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഹംബ എന്ന പേരില്‍ മാമ്പഴ മേള സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ജൂണ്‍ 12 മുതല്‍ 21 വരെ പത്ത് ദിവസം സൂഖ് വാഖിഫിന്റെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ മേള നടക്കും. കഴിഞ്ഞ വര്‍ഷം നടന്ന മേള വന്‍ വിജയമായിരുന്നു. വ്യത്യസ്തമായ ഇന്ത്യന്‍ മാമ്പഴങ്ങളുടെ വലിയ ഒരു നിരയ്ക്ക് പുറമെ മധുരപലഹാരങ്ങള്‍, അച്ചാറുകള്‍, ജ്യൂസുകള്‍, മറ്റ് മാമ്പഴ ഉല്‍പ്പന്നങ്ങളും മേളയില്‍ എത്തും.

മാമ്പഴങ്ങളുടെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി പ്രദര്‍ശന വേദിയില്‍ എയര്‍കണ്ടീഷനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ 9 വരെ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനം അനുവദിക്കും. പൊതു അവി ദിവസങ്ങളില്‍ രാത്രി പത്ത് വരെ മേള ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading