ഖത്തറിലെ പെരുന്നാള്‍ പരിപാടികള്‍ ഇവിടങ്ങളില്‍; വിശദ വിവരങ്ങള്‍

1q 16

ദോഹ: ഖത്തറിലുടനീളമുള്ള പാര്‍ക്കുകളും ബീച്ചുകളും ഈദ് അവധിദിവസങ്ങളില്‍ മുഴുവന്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി ബീച്ചുകളും പാര്‍ക്കുകളും ഒരുക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ഒരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

എല്ലാവര്‍ക്കും സുരക്ഷിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ശുചീകരണ, അറ്റകുറ്റപ്പണി പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. സേവനങ്ങള്‍ കൃത്യമായി ഉറപ്പാക്കാന്‍ 24 മണിക്കൂറും മെയിന്റനന്‍സ് ടീമുകള്‍ പാര്‍ക്കുകളില്‍ ഉണ്ടായിരിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പൊതു പാര്‍ക്കുകള്‍ 24 മണിക്കൂറും സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.

അതേസമയം അല്‍ ഖോര്‍ പാര്‍ക്കില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഔണ്‍ ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഖത്തറിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാര്‍ക്കുകളില്‍ ഒന്നാണ് അല്‍ ഖോര്‍ പാര്‍ക്ക്. നിരവധി അപൂര്‍വ മൃഗങ്ങളെയും പക്ഷികളെയും ഉള്‍ക്കൊള്ളുന്ന ഒരു മൃഗശാലയും പാര്‍ക്കില്‍ ഉണ്ട്.

974 ബീച്ചില്‍ ഈദ് കാര്‍ണിവല്‍ ഉണ്ടായിരിക്കും. ഈദിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 11 വരെ വിവിധ പരിപാടികള്‍ ബീച്ചില്‍ നടക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം അനുവദിക്കും. മുതിര്‍ന്നവര്‍ക്ക് 35 റിയാലിലും 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 15 റിയാലിലുമാണ് ടിക്കറ്റ് നിരക്ക്. നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം. വിഐപി പ്രവേശനത്തിന് 15 റിയാലായി അധിക ഫീസ് ഈടാക്കും.

പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ അല്‍ ഖോറിലെ ബര്‍വ വര്‍ക്കേഴ്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലും ഏഷ്യന്‍ ടൗണിലും വിവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും.

ദോഹ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിംഗില്‍ ഈദ് അല്‍-അദ്ഹ പ്രാര്‍ത്ഥന (സലാത്ത്) നടക്കും. പ്രാര്‍ത്ഥനയ്ക്ക് പുലര്‍ച്ചെ 4:15 ന് മുമ്പ് എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.

ഈദിന്റെ ഒന്നും രണ്ടും ദിവസങ്ങളില്‍ വൈകുന്നേരം 4:30 മുതല്‍ രാത്രി 9:30 വരെ ബര്‍വ വര്‍ക്കേഴ്‌സ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ – അല്‍ ഖോറിലും ഏഷ്യന്‍ ടൗണിലും സാംസ്‌കാരിക പരിപാടികള്‍ നടക്കും. സംഗീത പരിപാടികള്‍, ഹെല്‍ത്ത് ചെക്കപ്പുക്കള്‍, സുരക്ഷ, ആരോഗ്യ അവബോധ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവ നടക്കും. പ്രവേശനം എല്ലാവര്‍ക്കും സൗജന്യമാണെന്ന് സംഘാടക സമിതി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading