കൊച്ചി: പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോക്ടര്‍ വി പി ഗംഗാധരന് വധഭീഷണി. ഭീഷണി കത്ത് ലഭിച്ചു. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്‍കിയില്ലെങ്കില്‍ കുടുംബത്തെ അടക്കം അപായപ്പെടുത്തുമെന്നാണ് ഭീഷണി. മുംബൈയിലെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്.
ഗംഗാധരന്റെ ചികിത്സാപ്പിഴവില്‍ പെണ്‍കുട്ടി മരിച്ചുവെന്നും, അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിലെ ആരോപണം. ഇതില്‍ നീതി തേടി പെണ്‍കുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. തപാല്‍ വഴി മേയ് 17നാണ് കത്ത് ലഭിച്ചത്.
തുടര്‍ന്ന് ഡോ. ഗംഗാധരന്‍ നല്‍കിയ പരാതിയില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തില്‍ നല്‍കിയ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
