ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ പാസ്‌പോര്‍ട്ട്, ട്രാഫിക് ഓഫീസുകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സമയക്രമം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
പാസ്പോര്‍ട്ട്, ട്രാഫിക്, നാഷണാലിറ്റി, യാത്രാ രേഖകള്‍, ക്രിമിനല്‍ തെളിവുകള്‍, വിരലടയാളം തുടങ്ങിയ സേവനാധിഷ്ഠിത വകുപ്പുകള്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.
അതേസമയം, സെക്യൂരിറ്റി വകുപ്പുകളും ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പും 24 മണിക്കൂറും പ്രവര്‍ത്തിക്കും.
മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ നാളെ, ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെ അവധിയായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
