ദോഹ: ഖത്തറില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
എല്ലാ അത്യാഹിത സേവനങ്ങളും ആംബുലന്‍സ് സര്‍വീസുകളും സാധാരണ ഗതിയില്‍ ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും.
പതിനാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള പീഡിയാട്രിക് എമര്‍ജന്‍സി വിഭാഗങ്ങള്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24മണിക്കൂറും പ്രവര്‍ത്തിക്കും.
നെസ്മാക് 16060 കോള്‍ സെന്ററും 16000 ഗവണ്‍മെന്റ് ഹെല്‍ത്ത്‌കെയര്‍ ഹോട്ട്ലൈനും 24/7 പ്രവര്‍ത്തിക്കും.
അതേസമയം എല്ലാ എച്ച്എംസി ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും അവധി ദിവസങ്ങളില്‍, ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ അടച്ചിരിക്കും. ജൂണ്‍ 10മുതല്‍ വീണ്ടും ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. ഈദ് കാലയളവില്‍ ഷെഡ്യൂള്‍ ചെയ്ത ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളുള്ള രോഗികളെ അവരുടെ ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ ബന്ധപ്പെടും.
അടിയന്തര കണ്‍സള്‍ട്ടേഷന്‍ സേവനവും ഫാര്‍മസി ഹോം ഡെലിവറി സേവനവും (16000 നമ്പര്‍ വഴി ആക്സസ് ചെയ്യുന്നത്) ജൂണ്‍ 5 മുതല്‍ 9 വരെ പ്രവര്‍ത്തിക്കില്ല, ജൂണ്‍ 10 ന് വീണ്ടും തുറക്കും.
നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്ലൈന്‍ (16000 വഴിയുള്ള സേവനം) പതിവുപോലെ, രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ, ശനി മുതല്‍ വ്യാഴം വരെ പ്രവര്‍ത്തിക്കും.
തെറാപ്പ്യൂട്ടിക് ഡയറ്റെറ്റിക്‌സ് ആന്‍ഡ് ന്യൂട്രീഷന്‍ സര്‍വീസസ് (16060 വഴിയുള്ള സേവനം) ജൂണ്‍ 5 ന് രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും. അതേസമയം ഈദിന്റെ ആദ്യ ദിവസം (ജൂണ്‍ 6) സര്‍വീസ് ഉണ്ടായിരിക്കില്ല. ഈദിന്റെ രണ്ടാം ദിവസം മുതല്‍ ജൂണ്‍ 9 വരെ, വാരാന്ത്യങ്ങള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും.
ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ ജൂണ്‍ 5 ന് രാവിലെ 7 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. ജൂണ്‍ 6, 7 തീയതികളില്‍ അവധിയായിരിക്കും. ജൂണ്‍ 8, 9 തീയതികളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
