രണ്ടു വയസ്സുകാരന്‍ വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങി

airport luggage

ന്യൂ ജഴ്‌സി: വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങിയ രണ്ടു വയസ്സുകാരനെ രക്ഷിച്ച് സുരക്ഷാ ജീവനക്കാര്‍. മേയ് 28ന് ന്യൂ ജഴ്‌സിയിലെ നിവാര്‍ക്ക് ലിബര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ബാഗേജ് ഏരിയയിലെ കണ്‍വെയര്‍ ബല്‍റ്റില്‍ കുടുങ്ങി കിടന്ന കുട്ടി താഴത്തെ നിലയിലെ ബാഗേജ് മുറിയില്‍ വരെ എത്തി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

എക്‌സ് റേ യൂണിറ്റിലേക്ക് ബെല്‍റ്റ് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയ്ക്ക് കാര്യമായ പരുക്കുകളൊന്നും സംഭവിച്ചിട്ടില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഡിപ്പാര്‍ച്ചര്‍ ലെവലിലെ ടെര്‍മിനല്‍ എയിലെ ടിക്കറ്റ് കൗണ്ടറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു കുട്ടിയുടെ അമ്മ. ബുക്കിങ്ങിന്റെ തിരക്കിനിടയില്‍ കുട്ടി ഓടിപ്പോയതും കണ്‍വെയര്‍ ബെല്‍റ്റിലേക്ക് കയറിയതും അമ്മ ശ്രദ്ധിച്ചിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like