ദോഹ: ഖത്തറില്‍ വേനല്‍കാലം ഔദ്യോഗികമായി ആരംഭിച്ചതായി ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തും. ഉയര്‍ന്ന താപനിലയ്ക്ക് പുറമെ ശക്തമായ കാറ്റും ഈ മാസം അനുഭവപ്പെടും
ജൂണിലെ ദൈനംദിന ശരാശരി താപനില 34.7 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 2010ല്‍ 49.1 ഡിഗ്രി സെല്‍ഷ്യസ് ആണ്.
ഈ മാസം ശക്തമായ കാറ്റ് വീശും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദൃശ്യപരത കുറയും. കടല്‍ക്ഷോഭത്തിനും സാധ്യത പ്രവചിക്കുന്നുണ്ട്. പകല്‍സമയങ്ങളില്‍ കാറ്റി പരമാവധി വേഗത്തില്‍ വീശും, രാത്രിയില്‍ ക്രമേണ വേഗത കുറയും.
പൊടിക്കാറ്റും അമിതമായ ചൂടും കാരണം അലര്‍ജി അടക്കമുള്ള രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. അതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
