തിരുവനന്തപുരം: വിമാനയാത്രയില്‍ ലഗേജില്‍ കൂടുതല്‍ സാധനങ്ങള്‍ക്ക് നിരോധനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി.
വലിയ കുടകള്‍ ലഗേജില്‍ പാടില്ല. കൂര്‍ത്ത അഗ്രമുള്ള കുടകള്‍ ക്യാബിന്‍ ബാഗേജുകളില്‍ അനുവദിക്കില്ല. ഇത്തരം കുടകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും. അതുകൊണ്ട് ചെക്ക് ബാഗേജുകളില്‍ മാത്രം ഇവ പാക്ക് ചെയ്യുക.
മെര്‍ക്കുറി തെര്‍മോമീറ്ററുകള്‍ക്കും വിലക്ക്. മെര്‍ക്കുറി തെര്‍മോമീറ്ററുകളില്‍ വിഷാംശം അടങ്ങിയിട്ടുള്ളതിനാല്‍ അവ ഹാന്‍ഡ് ബാഗേജില്‍ അനുവദിക്കില്ല. ചെക്ക് ഇന്‍ ബാഗേജില്‍ അനുവദിക്കും.
ഹാന്‍ഡ് ബാഗില്‍ ാെകണ്ടുപോകാന്‍ അനുവാദമുള്ള ദ്രാവക രൂപത്തിലുള്ള വസ്തുക്കള്‍ക്കും നിയന്ത്രണമുണ്ട്. 100മില്ലിയില്‍ താഴെയുള്ള എല്ലാ മേക്ക് അപ്പ് ഉള്‍പ്പെടെയുള്ള ദ്രാവകങ്ങളും ക്രീമുകളും എയറോസോളുകള്‍, ജെല്ലുകള്‍ എന്നിവ സുതാര്യവും സീല്‍ ചെയ്യാവുന്നതുമായ ബാഗില്‍ സൂക്ഷിക്കുക്ക. ഇത് സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ സുഗമമാക്കും.
കൂര്‍ത്ത അരികുകളുള്ള കുടകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തും. തടസ്സരഹിതമായ യാത്രയ്ക്ക്, അവയെ നിങ്ങളുടെ ക്യാബിന്‍ ബാഗേജില്‍ നിന്ന് മാറ്റി നിങ്ങളുടെ ചെക്ക്-ഇന്‍ ലഗേജില്‍ സുരക്ഷിതമായി പായ്ക്ക് ചെയ്യുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
