ഡല്‍ഹി: ഇന്നുമുതല്‍ (ജൂണ്‍ ഒന്ന്) ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായി ചില പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് (WhatsApp ) ഒഴിവാക്കും.
സുരക്ഷാ മുന്‍കരുതലും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്ന് മെറ്റ നേരത്തെ അറിയിച്ചിരുന്നു.
ആന്‍ഡ്രോയ്ഡ്, ആപ്പിള്‍(ഐഫോണ്‍) ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍, ആന്‍ഡ്രോയ്ഡ് 5 അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍ എന്നിവയിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്.
ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗാലക്‌സി എസ് 4, സാംസങ് ഗാലക്സി നോട്ട് 3, സോണി എക്‌സ്പീരിയ, എല്‍.ജി ജി2, വാവെയ് അസെന്‍ഡ് പി6, മോട്ടോ ജി (ഫസ്റ്റ് ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ (2014). എന്നീ ഫോണുകളില്‍ വാട്‌സ് ആപ്പ് കിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
