കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കും. ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ അറിയിപ്പ് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ അറഫ നോമ്പ് ജൂണ്‍ 6 വെള്ളിയാഴ്ചയും
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ചയും ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.
ഇന്ന് എവിടേയും മാസപ്പിറവി ദൃശ്യമായില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
