ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് മെയ് 30ന്. മെയ് 30, വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 11 മണിവരെ ഏഷ്യന്‍ ടൗണില്‍ ഇമാര ഹെല്‍ത്ത് സെന്ററില്‍ കോണ്‍സുലാര്‍ ക്യാമ്പ് നടക്കും.
പാസ്പോര്‍ട്ട് സേവനങ്ങള്‍: പുതുക്കലും അനുബന്ധ സേവനങ്ങളും. (പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് രണ്ട് ഫോട്ടോകള്‍ വേണം)സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍: പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി): ഇഷ്യൂവും അനുബന്ധ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാകും. അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരണം.
രാവിലെ 8 മണി മുതല്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും ക്യാമ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ജൂണ്‍ 20ന് രാവിലെ 9 മുതല്‍ 10 വരെ ക്യാമ്പ് നടക്കുന്ന സ്ഥലത്ത് വിതരണം ചെയ്യുമെന്നും എംബസി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 77245945, 66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. സേവനങ്ങള്‍ക്കുള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കൂവെന്നും എംബസി അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
