യുഎഇയില്‍ മിനിമം ബാങ്ക് ബാലന്‍സ് 5,000 ദിര്‍ഹമാക്കുന്ന തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

1q 144

അബുദാബി: യുഎഇയിലെ ചില ബാങ്കുകള്‍ മിനിമം ബാലന്‍സ് തുക ഉയര്‍ത്തിയ തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശപ്രകാരമാണ് നടപടി. മിനിമം ബാലന്‍സ് തുക 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്തുന്ന തീരുമാനമാണ് മാറ്റുന്നത്.

2025 ജൂണ്‍ 1 മുതല്‍ മിനിമം ബാലന്‍സ് 3,000 ദിര്‍ഹത്തില്‍ നിന്ന് 5,000 ദിര്‍ഹമായി ഉയര്‍ത്തുമെന്നായിരുന്നു നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ തീരുമാനം മാറ്റിയതോടെ പ്രവാസികള്‍ക്കും ആശ്വാസമാകും. മിനിമം ബാലന്‍സ് പരിധിയിലെ വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ്, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുക ഉയര്‍ത്തരുതെന്ന് സെന്‍ട്രല്‍ ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അക്കൗണ്ടില്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം നിലനിര്‍ത്താന്‍ കഴിയാത്തവരില്‍ നിന്ന് 25 ദിര്‍ഹമോ അതിലധികമോ ഫീസ് ഈടാക്കുമെന്നും ജൂണ്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നുമായിരുന്നു റിപ്പോര്‍ട്ട് . അക്കൗണ്ടില്‍ ചുരുങ്ങിയത് 5,000 ദിര്‍ഹം നിലനിര്‍ത്താന്‍ കഴിയാത്ത ഉപയോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like