മെട്രാഷിലൂടെ ഏതൊക്കെ ട്രാഫിക് സേവനങ്ങള്‍ ലഭിക്കും?

1q 143

ദോഹ: ഖത്തറില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനം ലഭ്യമാകുന്ന മെട്രാഷ് ആപ്പില്‍ നിരവധി ട്രാഫിക് സേവനങ്ങള്‍ ലഭ്യമാകും. വാഹനങ്ങള്‍, അപകടങ്ങള്‍, ലൈസന്‍സ് സംബന്ധിച്ച സേവനങ്ങള്‍, മോര്‍ട്ട്‌ഗേജ് സര്‍വീസ്, ലൈസന്‍സ് പ്ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മെട്രാഷിലൂടെ ലഭിക്കും.

അപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, വാഹനങ്ങളുടെ ഓണര്‍ഷിപ്പ് മാറ്റം, എക്‌സിറ്റ് പെര്‍മിറ്റ്, ഗതാഗത നിയമലംഘനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പാര്‍ക്കിംഗ് പെര്‍മിറ്റ്, ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, നമ്പര്‍പ്ലേറ്റുകളുടെ കൈമാറ്റം, വാഹന ഇന്‍ഷുറന്‍സ് കൈമാറ്റം, ഉടമസ്ഥാവകാശം പിന്‍വലിക്കുക, വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റുക, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, നിയമലംഘനങ്ങളുടെ ചിത്രം കാണുക, ഡ്രൈവിംഗ് ടെസ്റ്റിന്റെ തീയതി ക്രമീകരിക്കുക, നഷ്ടപ്പെട്ട വാഹനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ എന്നീ സേവനങ്ങള്‍ മെട്രാഷിലൂടെ ലഭ്യമാകും.

ഖത്തര്‍ ഐഡി ഉള്ളവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ ആപ്പിലൂടെ വേഗത്തില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading