അഹമ്മദ് ബിന്‍ ജാസിം സ്ട്രീറ്റ് നാല് മാസത്തേക്ക് അടച്ചിടും

1q 142

ദോഹ: ഖത്തറില്‍ അഹമ്മദ് ബിന്‍ ജാസിം സ്ട്രീറ്റിന്റെ ഒരു ഭാഗം താല്‍ക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി,അഷ്ഗാല്‍ പ്രഖ്യാപിച്ചു. അല്‍ ഷഹീന്‍ സ്ട്രീറ്റിലെ റൗണ്ട് എബൗട്ട് മുതല്‍ സാദ് അല്‍ ഷയര്‍ സ്ട്രീറ്റ് വരെ ഇരു ദിശകളിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും.

അടിസ്ഥാന സൗകര്യങ്ങളും റോഡ് അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റോഡ് അടച്ചിടുന്നത്. മെയ് 31 ശനിയാഴ്ച രാവിലെ 6 മണി മുതല്‍ നാല് മാസത്തേക്കാണ് റോഡ് അടയ്ക്കുന്നത്.

ഈ സമയത്ത്, അഹമ്മദ് ബിന്‍ ജാസിം സ്ട്രീറ്റിലേക്കുള്ള യാത്രക്കാര്‍ സാദ് അല്‍ ഷയര്‍ സ്ട്രീറ്റ്, അല്‍ ഷഹീന്‍ സ്ട്രീറ്റ്, മുഐതര്‍ അസ്മ സ്ട്രീറ്റ്, മുഐതര്‍ ലെഗ്രേറ്റ സ്ട്രീറ്റ് തുടങ്ങിയ ഉപയോഗിക്കണമെന്നും അഷ്ഗാല്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading