ദോഹ: ഖത്തറിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിക്കുന്നു. പുറം തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ ചട്ടം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു.
ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തും.നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എല്ലാ വർഷവും വേനൽക്കാലത്ത് ഉച്ചവിശ്രമ ചട്ടം ഏർപ്പെടുത്താറുണ്ട്.
രാജ്യത്തെ എല്ലാ കമ്പനികൾക്കും ചട്ടം ബാധകമാണ്. നിയമം പാലിക്കുന്നുണ്ടോയെന്നറിയാൻ തൊഴിൽ മന്ത്രാലയത്തിലെ ഒക്കുപേഷനൽ സേഫ്റ്റി, ഹെൽത്ത് വകുപ്പിന്റെ നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ കർശന പരിശോധനകളും നടത്തും. ചട്ട ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കൽ, സ്ഥാപനം അടച്ചുപൂട്ടൽ, പിഴ ചുമത്തൽ ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കും .
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
