ദോഹ: ഖത്തറിലേക്ക് കടല്‍ മാര്‍ഗമെത്തുന്നവര്‍ക്ക് പ്രവേശന നടപടികള്‍ ഇനി’മിനാകോം’ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ പൂര്‍ത്തിയാക്കാം. സമുദ്ര വിനോദസഞ്ചാരികള്‍ക്കും യാച്ചുകളിലും ബോട്ടുകളിലും എത്തുന്ന സന്ദര്‍ശകര്‍ക്കും കപ്പലുകളില്‍ നിന്ന് ഇറങ്ങാതെ തന്നെ ഖത്തറിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ (ഉദാ. പാസ്പോര്‍ട്ട് നിയന്ത്രണം, കസ്റ്റംസ് നടപടിക്രമങ്ങള്‍) പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് മിനാകോം. രാജ്യത്തിന്റെ മറൈന്‍ ടൂറിസത്തിലേക്കുള്ള പ്രവേശന കവാടമായ ഓള്‍ഡ് ദോഹ തുറമുഖത്ത് കപ്പലുകള്‍, നൗകകള്‍, ബോട്ടുകള്‍ എന്നിവയിലുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം പ്രവേശന നടപടികള്‍ മിനികോമിലൂടെ കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കും.
സന്ദര്‍ശകര്‍ക്ക് പുറത്തിറങ്ങാതെ കപ്പലിനുള്ളില്‍ ഇരുന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാമെന്നതാണ് മിനാകോമിന്റെ പ്രത്യേകത. ഓള്‍ഡ് ദോഹ തുറമുഖത്തിന്റെ വെബ്‌സൈറ്റ് മുഖേന മിനാകോം പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് ഡിജിറ്റല്‍ ഫോം പൂരിപ്പിക്കണം. തുടര്‍ന്ന് പോര്‍ട്ടിന്റെ അംഗീകൃത ലോജിസ്റ്റിക് ഏജന്റുമായി ഫോണിലൂടെ ബന്ധപ്പെട്ട് എല്ലാ നടപടികളും പൂര്‍ത്തിയാക്കാം. ഇതുവരെ 250 സ്വകാര്യ കപ്പലുകളുടെ വരവു പോക്കുകള്‍ മിനികോമിലൂടെ പൂര്‍ത്തിയാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
