തിരുവനന്തപുരം: അല്‍ മുക്താദിര്‍ ജ്വല്ലറി കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍. സംസ്ഥാനത്തെ 30 ബ്രാഞ്ചുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നും കണ്ടെത്തലുണ്ട്.
പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതായാണ് വിവരം. അഡ്വാന്‍സ് ബുക്കിങ്ങായി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് പരാതി.
കരുനാഗപ്പള്ളിയില്‍ നൂറു കണക്കിന് ആളുകളാണ് പണം നിക്ഷേപിച്ചത്. ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഒളിവിലാണെന്ന് പരാതിക്കാര്‍ പറയുന്നതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജ്വല്ലറി കെട്ടിടത്തിന്റെ വാടക നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
