കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണിക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘത്തെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് എല്ലാവരേയും ഒഴിപ്പിച്ചു.
ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌സ്‌റ്റൈല്‍സ് ഷോപ്പിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കടയുടെ ഒന്നാം നിലയിലും രണ്ടാം നിലയിലും തീ പടര്‍ന്നു. ഇവിടെ നിന്നും മറ്റ് കടകളിലേക്കും തീ പടരുകയാണ്. ബസ് സ്റ്റാന്റിന്റെ ഉള്‍ വശത്തേക്കും തീ പടരുന്നുണ്ട്. സ്റ്റാന്റിലെ ബസുകള്‍ മുഴുവന്‍ മാറ്റി. സമീപത്തേക്ക് പുക വലിയ രീതിയില്‍ പടരുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്. സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ വിവരം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
