ദോഹ: ഖത്തറിലെ മുന്നിര ഹൈപ്പര്മാര്ക്കറ്റ് ശൃംഖലയായ ഗ്രാന്ഡ് മാള് ഹൈപ്പര്മാര്ക്കറ്റ് സിഎസ്എല് അസോസിയേഷനുമായി സഹകരിച്ച് റാപിഡ് ഓപ്പണ് ചെസ്സ് ടൂര്ണമെന്റ് സംഘടിപ്പിച്ചു. മെയ് 9, വെള്ളിയാഴ്ച ഗ്രാന്ഡ് എക്സ്പ്രസ് മെഷാഫ് സ്റ്റോറില് നടന്ന പരിപാടിയില് മുന്കൂട്ടി രജിസ്റ്റര് ചെയ്ത നൂറോളം മത്സരാര്ത്ഥികള് പങ്കെടുത്തു.
മത്സരത്തില് ആബേല് സാജന് ചാമ്പ്യനായി. റെയാന് മെന്ഡോസ രണ്ടാം സ്ഥാനവും സിയാദ് വാഖിരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്ക്ക് ക്യാഷ് പ്രൈസ്, ട്രോഫി, മെഡല് എന്നിവ വിതരണം ചെയ്തു. ചെസ്സ് ടൂര്ണമെന്റുകളില് പങ്കെടുക്കുന്നത് കുട്ടികളെ സ്ക്രീന് ആസക്തിയില് നിന്ന് മോചിപ്പിക്കാന് സഹായിക്കുക മാത്രമല്ല, അവരുടെ തല്ക്ഷണ തീരുമാനമെടുക്കാനുള്ള കഴിവും സര്ഗ്ഗാത്മകതയും വര്ദ്ധിപ്പിക്കുമെന്നും ഗ്രാന്ഡ് മാള് ഹൈപ്പര്മാര്കെറ്റ് റീജിയണല് ഡയറക്ടര് അഷ്റഫ് ചിറക്കല് പറഞ്ഞു.
കൂടുതല് വാര്ത്തകള്ക്കും തൊഴിലവസരങ്ങള്ക്കും ഗള്ഫ് വാര്ത്തകള് ഗ്രൂപ്പില് ജോയിന് ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനല് ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
